സാൻ ജോസ്, കാലിഫോർണിയ
സാൻ ജോസ് നഗരം അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കാലിഫോർണിയയിലെ ഏറ്റവും വലിയ നഗരവും സിലിക്കൺ വാലിയിലെ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ കേന്ദ്രവുമാണ്. 2015-ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം 1,026,908 ജനസംഖ്യയുള്ള ഈ നഗരം ലോസ് ആഞ്ജലസും സാൻ ഡിയോഗോയും കഴിഞ്ഞാൽ കാലിഫോർണിയയിലെ മൂന്നാമത്തെ വലിയ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പത്താമത്തെ നഗരവുമാണ്. സാൻ ഫ്രാൻസിസ്കോ ഉൾക്കടലിൻറെ തെക്കൻ തീരത്തായി സാന്താ ക്ലാര താഴ്വരയുടെ മദ്ധ്യഭാഗത്തായിട്ടാണ് ഇതു സ്ഥിതി ചെയ്യുന്നു. സാൻ ജോസ് നഗരത്തിൻറെ ആകെ വിസ്തൃതി 179.97 ചതുരശ്ര മൈലാണ്.
Read article